Spread the love

കോട്ടയം: സ്വർണ്ണ മേഷണത്തിലൂടെ ശബരി മലയുടെ പവിത്രത കളങ്കപ്പെടുത്തിയത് ഇടത് ഭരണ കാലത്തെ ദേവസ്വം ബോർഡുകളും മന്ത്രിമാരുമെന്ന് പിജെ ജോസഫ്.കേരള കോൺഗ്രസ് ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണ മോഷണത്തിലൂടെ സ്വാമി അയ്യപ്പന്റെയും ഭക്തജനങ്ങളുടെയും മുമ്പിൽ കളങ്കിതരായ മുഖ്യമന്ത്രിയും സർക്കാരും പരസ്യമായി മാപ്പ് പറയണമെന്നും കുറ്റക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ മറവിൽ നിയമനാംഗീകാരം നിഷേധിക്കപ്പെട്ടിരിക്കുന്ന അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതുവരെ പാർട്ടി സമര രംഗത്തുണ്ടാകുമെന്നും ജോസഫ് പറഞ്ഞു.

സമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് .എം .പി , തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, ജോസഫ് എം. പുതുശ്ശേരി, കൊട്ടാരക്കര പൊന്നച്ചൻ, എം.പി ജോസഫ്. ജോൺ കെ.മാത്യൂസ്, കെ.എഫ് വർഗീസ്, തോമസ് എം. മാത്തുണ്ണി, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ , മാഞ്ഞൂർ മോഹൻ കുമാർ, കുഞ്ഞു കോശി പോൾ, പ്രാഫ.എം.ജെ ജേക്കബ്, ജയ്സൺ ജോസഫ്, ഷിബു തെക്കുംപുറം, വർഗീസ് മാമ്മൻ, മാത്യു ജോർജ്, ജോബി ജോൺ ,ജോണി ചെക്കിട്ട , റോയി ഉമ്മൻ, എ.കെ.ജോസഫ്, അഡ്വ. ചെറിയാൻ ചാക്കോ , ജോൺസ് കുന്നപ്പള്ളി, ബിനു ചെങ്ങളം, ആലിക്കുട്ടി എറക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.