ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസിക്ക് ലാറ്റിൻ കത്തോലിക്കാ സഭാ പ്രകാരമുള്ള വിവാഹം നടത്തുവാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപത വിലക്ക് ഏർപ്പെടുത്തിത് വിവാദമാകുന്നു. നിശ്ചയിച്ച വിവാഹം സമയത്തിൽ നിന്ന് മാറ്റിവെപ്പിക്കാനും മുടക്കാനുമായി സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ ചാൻസലർ അയച്ച കത്ത് പുറത്തുവന്നതാണ് യുകെയിലെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായത്.
സീറോ മലബാർ സഭയും ലാറ്റിൻ കത്തോലിക്കാ സഭയും മാർപ്പാപ്പയുടെ കീഴിലാണെങ്കിലും കൂദാശ സംബന്ധിയായ കാരൃങ്ങളിൽ ഉൾപ്പെടെ ഇരു കൂട്ടരും കടുംപിടുത്തം ഇപ്പോഴും തുടരുന്നത് കത്തോലിക്കാ സഭക്ക് തന്നെ നാണക്കേടാണ്. സീറോ മലബാർ വിശ്വാസികൾ മറ്റു കത്തോലിക്കാ റീത്തുകളിൽ വിവാഹം ഉൾപ്പെടെയുള്ള കുദാശകൾ സ്വീകരിക്കുന്നതിനെ സഭ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വൈരൂദ്ധൃമാണ് പുതിയ തലമുറ ചോദൃം ചെയ്യുന്നത്.സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിലും ലാറ്റിൻ ആഭിമുഖൃമുള്ള ജനാഭിമുഖ കുർബാവയെയും സഭാ സിനഡ് എതിർക്കുന്നതിന്റെ പശ്ചാത്തലമാണ് ഈ വിവാഹ മുടക്കിന്റെയും പിന്നിലെന്ന് കാണാവുന്നതാണ്.
ഒരു വിവാഹം ആലോചിച്ച് ഉറപ്പിക്കുവാനും അത് വിജയകരമായി നടത്തുവാനുമായി എത്രമാത്രം പരിശ്രമങ്ങളും പണവും സമയവും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് വേണമെന്നിരിക്കേയാണ് ആലോചിച്ചുറപ്പിച്ച് നിശ്ചയിച്ച ഒരുവിവാഹം, വെറും സഭാ തർക്കത്തിന്റെ പേരിൽ ഒരു പുരോഹിതൻ മുടക്കിയത്.
യുകെയിലെ ക്നാനായ സഭയുടെ സംഘടനയായ യു കെ കെ സി എ യുടെ പ്രസിഡണ്ടും യു കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സന്നദ്ധ പ്രവർത്തകനുമായ സിബി തോമസ് കണ്ടത്തിലിന്റെ മകന്റെ വിവാഹമാണ് ഇങ്ങനെ തടസ്സപ്പെട്ടത്.
ആഗസ്റ്റ് രണ്ടാം തീയതിയായിരുന്നു ലാറ്റില്‍ പള്ളിയില്‍ വച്ച് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ സീറോ മലബാർ സഭാ ബിർമിങ്ഹാം അതിരൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്, ഇത് സഭയുടെ അനുമതിയില്ലാതെ നടത്തുന്ന അസാധുവായ വിവാഹം ആണെന്ന് കാണിച്ച് ലാറ്റിൻ സഭാധികാരികൾക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് കല്യാണം മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് വിവാഹം മറ്റൊരു ഒര്ത്തഡോക്കക്സ് പള്ളിയില്‍ വെച്ച് നടത്തുകയായിരുന്നൂ.
ക്നാനായ സമുദായമാണെങ്കിലും കോട്ടയം സീറോ മലബാർ സഭയുടെ അംഗങ്ങളായ സിബിയും കുടുംബവും ലാറ്റിൻ പള്ളിയില്‍ വിവാഹം നടത്തുന്നതിനെയാണ് മലയാളിയായ ചാൻസലർ പുരോഹിതൻ എതിര്‍ത്തതെന്ന് പറയുന്നു. സഭാവ്യത്യാസവും മതവ്യത്യാസവും പോലുമില്ലാതെ വിവാഹങ്ങൾ നടക്കുന്ന കാലത്താണ് വെറും വിഭാഗീയതയുടെ പേരിലുള്ള ഈ വിരോധം പുരോഹിതൻ അടിച്ചേൽപ്പിച്ചതെന്നാണ് ആക്ഷേപം .
യുകെയിലെ ന്യൂജൻ തലമുറയിലെ യുവതി യുവാക്കളുടെ വിവാഹമാണ് ഇതുമൂലം തടസ്സപ്പെടുകയും ഇരട്ടി ചിലവും സമയനഷ്ടവും എല്ലാമുണ്ടാകുകയും ചെയ്തത്.
യുകെയിൽ സീറൊ മലബാര്‍ സഭയിൽ രജിസ്റ്റർ ചെയ്ത വിശ്വാസികള്‍ 15000 ത്തിലധികം ആണെന്നും എന്നാല്‍ വർഷങ്ങളായി ലാറ്റിന്‍ പള്ളിയില്‍ തുടര്‍ച്ചയായി പോകുന്ന വിശ്വാസികള്‍ക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് വിവാഹനം നടത്തേണ്ട സ്ഥലം തിരുമാനിക്കുവാനുള്ള അവകാശമുണ്ടെന്നാണ് അവരുടെ വാദം. അത് ചോദ്യം ചെയ്യപ്പെട്ടാൽ പ്രതിഷേധം മാത്രമല്ല, യുകെയില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറയുന്നു.
യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ടോം ജോസ് തടിയമ്പാടും മുന്‍ സീറോ മലബാര്‍ സഭാ പ്രവര്‍ത്തകനായ ടോമി സെബാസ്റ്റ്യനുമാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിഷയം സമൂഹമാധൃങ്ങളിലൂടെ ചർച്ചയാക്കിയത്.

