Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണ വില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ഗ്രാം വില 10,875 രൂപയുമായി.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ഇന്നലെ രാവിലെ സ്വര്‍ണം വ്യാപാരം തുടങ്ങിയത് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും ഉയര്‍ന്നായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുറച്ചിരുന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയിലുമായിരുന്നു വ്യാപാരം. എന്നാല്‍ ഇന്ന് വീണ്ടും വില കുതിച്ചു കയറി.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ.