Spread the love

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളും16 സ്ത്രീകളുംഉൾപ്പെടെ 36 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരുക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാർട്ടി പ്രവർത്തകരും കുട്ടികളും കുഴഞ്ഞു വീണവരിൽ ഉൾപ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചു.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു. മുൻ മ​ന്ത്രി സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണെന്ന് കോൺഗ്രസും സിപിഎമ്മും ആവശൃപ്പെട്ടു.

അതേ സമയം സംഭവത്തിൽ മാധൃമങ്ങളോട് പ്രതികരിക്കാതെ വിജയ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തേക്ക് പോയത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരുക്കുന്നത്.

10000 പേര് മാത്രമേ റാലിക്കെത്തുമെന്നായിരുന്നു സംഘാടകർ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ വിജയ് സമ്മേളന സ്ഥലത്ത് എത്താൻ വൈകിയതും രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തിയതുമാണ് ദുരന്തത്തിന് കാരണമായത്.