Spread the love

കോട്ടയം: ശബരിമലയിലെ വിശ്വാസ കാര്യത്തിൽ യുഡിഎഫ് നിലപാടിലേക്ക് പിണറായി സർക്കാർ എത്തിയിരിക്കുകയാണെന്ന് ഫ്രാൻസിസ് ജോർജ് എംപി.കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പുതിയ എംപി ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

യുഡിഎഫിന് വിശ്വാസമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്നും ഒരു നിലപാടെ ഉള്ളൂ. നിലപാട് തിരുത്തിയത് ഇടതു സർക്കാരാണ്. അതുകൊണ്ടാണ് എൻഎസ്എസ് അതിനെ സ്വാഗതം ചെയ്തത്.

കേന്ദ്ര ദേവസ്വം ബോർഡ് എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിപ്രായത്തെക്കുറിച്ച് കേട്ടറിവില്ല. ദേശീയതലത്തിൽ എന്തെങ്കിലും ചർച്ചകൾ നടക്കുന്നതായി അറിവില്ല.

വളരെ ഗൗരവകരമായ ഒരു നീക്കം ആണിത്. ദേവസ്വം ബോർഡ് എന്നത് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരു വലിയ സംവിധാനമാണ്. ദേവസം ബോർഡിന് പുറത്തും നിരവധി ക്ഷേത്രങ്ങൾ സ്വതന്ത്രമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ഒരു നീക്കം വിവിധ ജനവിഭാഗങ്ങളിൽ ആശങ്ക ഉണർത്തുന്നതാണ്. വിവിധ തലത്തിലുള്ള ചർച്ചകൾ അനിവാര്യമാണ്.