മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത നടിമാരില്‍ ഒരാളാണ് നടി സൗന്ദര്യ. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്നും പലരും. ഇതിനിടെയിൽ സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന നടി മീനയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഞങ്ങൾ രണ്ടുപേരും വളരെ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നു, സൗന്ദര്യ വളരെ സ്വീറ്റാണ്. തന്നെ സംബന്ധിച്ച് ആ അപകടം തീർത്തും ഷോക്കിങ് ആയിരുന്നു. ഞാനും ആ പ്ലെയിനിൽ യാത്ര ചെയ്യേണ്ടതായിരുന്നു. ആ കാമ്പനിങിന് എനിക്കും ക്ഷണനം ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാലാണ് യാത്ര ഒഴിവാക്കിയത്.
എന്നാൽ അടുത്ത ദിവസം പ്ലെയിൻ ദുരന്തത്തിന്റെ വാർത്ത തീർത്തും നടുക്കമുള്ളതായിരുന്നു. ഇപ്പോഴും അത് ചിന്തിക്കുമ്പോൾ പോലും അതൊരു പേടിയോടെയാണ് തോന്നുന്നത്.
അതേസമയം ഇത്രയും വർഷമായിട്ടും എന്തുകൊണ്ടാണ് മീന ഇതുവരെ ഒരു അഭിമുഖത്തിലും ഇക്കാര്യം പറയാതിരുന്നത് എന്നാണ് ഇപ്പോൾ ആളുകളുടെ ചോദ്യം.

