Spread the love

വണ്ടൂർ : വീട്ടുകാരുമൊത്ത് കല്യാണത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.

ഇന്നു പുലർച്ചെ 5 മണിയോടെ കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്​മോർട്ടത്തിനു ശേഷം സംസ്കരിക്കും.