Spread the love

കാഞ്ഞിരപ്പള്ളി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി.

പാറത്തോട് മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായാണ് അദ്ദേഹമെത്തിയത്.

ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കേജരിവാളിന് കേരള പോലീസ് സുരക്ഷ ഒരുക്കി. ബുധനാഴ്ച ഉച്ചക്ക് ശേഷം മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസരത്തും പോലീസ് സാന്നിധ്യമുണ്ടായിരുന്നു.