Spread the love

മലപ്പുറം :നിലമ്പൂരിൽ കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളുടെ മുന്നിലേക്ക് ചാടി വന്നു പുലി. പാത്തിപ്പാറ ഉള്ളൂർ പുത്തൻപുരയ്ക്കൽ അലൻ ജിൻസി ദമ്പതികളാണ് പുലിക്ക് മുന്നിൽ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെ ചുങ്കത്തറയിലേക്ക് പോകുമ്പോൾ കരുമ്പുഴ ഗേറ്റിന് സമീപം ആണ് സംഭവം.

കാർ പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനഭാഗത്തേക്ക് പോയി. രാത്രി വനം ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.