Spread the love

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദമ്പതികള്‍ പതിവായി അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നവരാണ്. ഇതു കണക്കിലെടുത്താണ് സിറ്റി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

വായ്പയും നിക്ഷേപ ഇടപാടും വഴി ഒരു ബിസിനസുകാരനില്‍ നിന്ന് ഏകദേശം 60 കോടി രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് ഓഗസ്റ്റ് 14 ന് ജുഹു പോലീസ് സ്റ്റേഷനില്‍ നടിക്കും ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വ്യവസായി ദീപക് കോത്താരി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടര്‍ന്നാണ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.