ഗുവാഹാട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ 21-കാരന്‍ മരിച്ച സംഭവത്തില്‍ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർത്ഥി സമിയുൽ ഹഖിനെ (21) ആണ് നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിനുശേഷം പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ നടി കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

