നഗരസഭാ പെന്ഷന് ഫണ്ടില്‍നിന്നു 2.4 കോടി രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ നഗരസഭാ മുന്‍ ക്ലാര്‍ക്ക് കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി.വര്‍ഗീസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് അറസ്റ്റ്. കൊല്ലം എസ്എന്‍ വിമന്‍സ് കോളജിന് എതിര്‍വശത്തെ ലോഡ്ജില്‍ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്ത്. കോട്ടയം വിജിലന്‍സ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
നഗരസഭയില്‍ ജീവനക്കാരനായിരിക്കെ പെന്ഷന് ഫണ്ടില്‍നിന്ന്, അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതല്‍ 2023 ഒക്ടോബര്‍ 16 വരെ 2.4 കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് അഖിലിനെതിരെയുള്ള കേസ്. ഇക്കാര്യത്തില്‍ പോലീസ് വലിയ വീഴ്ച്ച വരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

