തിരുവനന്തപുരം :യുവതികളുടെ വെളിപ്പെടുത്തലുകള്‍ക്കുപിന്നാലെ കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടില്‍ ഒറ്റപ്പെടുകയാണ്. പാലക്കാട് നിന്നും അടൂരിലെ വസതിയില്‍ എത്തിയ രാഹുല്‍ വീട്ടില്‍ തന്നെയാണ്. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ വിവാദത്തില്‍ രാഹുല്‍ എം എല്‍എ സ്ഥാനം രാജിവെച്ചേ തീരു വെന്ന കടുത്തനിലപാടിലാണ് പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശന്‍. കെപി സിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കൈവിട്ട മട്ടാണ്.
പാര്‍ട്ടിയിലെ ഉറ്റസുഹൃത്ത് ഷാഫി പറമ്പില്‍ എംപിയല്ലാതെ മറ്റൊരു നേതാവും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമില്ല. യുവതിയുടെ കൂടുതല്‍ ശബ്ദരേഖ ശനിയാഴ്ച പുറത്തുവ ന്നത് കോണ്‍ഗ്രസിനെ വീണ്ടും സമ്മര്‍ ദത്തിലാക്കി. സ്വയം ന്യായീകരിക്കാന്‍ ശനിയാഴ്ച വൈകീട്ട് രാഹുല്‍ വാര്‍ത്താ സമ്മേളനം വിളിച്ചെങ്കിലും നേതൃത്വം ഇടപെട്ടു വിലക്കി.പാര്‍ട്ടിയുടെ മുഖം രക്ഷി ക്കാന്‍ രാഹുലിന്റെ രാജിയല്ലാതെ മറ്റു വഴിയില്ലെന്ന വിലയിരുത്തലിലാണ് നേ താക്കള്‍. രാഹുല്‍ രാജിവെക്കുമെന്ന വ്യക്തമായ സൂചന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകളില്‍ നിഴലിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാ
പോലീസ് അന്വേഷണവുമായി സര്‍ക്കാര്‍ ഇടപെ ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആരോപണ വിധേയനായപ്പോള്‍ എംഎല്‍എ സ്ഥാനം വരെ രാജിവച്ചു എന്ന പുതിയ ധാര്‍മികത സൃഷ്ടിക്കാനും കോണ്‍ഗ്രസ് കണക്കികൂട്ടുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് എംഎല്‍എ പദം രാജിവയ്ക്കും. ഉപതെരഞ്ഞെടുപ്പ് നിയമസഭാ ഇലക്ഷനു മുന്‍പു വന്നാല്‍ സന്ദീപ് വാര്യര്‍ക്ക് നറുക്കു വീഴും.

