കോട്ടയം: കോട്ടയം: ആനപ്രേമികളുടെ ഇഷ്ട താരവും പൂരങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. നാല് മാസം മുൻപ് ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആനയ്ക്ക് ഉണ്ടായിരുന്നു. ഈരാറ്റുപേട്ട അയ്യപ്പന് നിരവധി ആരാധകാറാണ് ഉള്ളത്.
1977 ഡിസംബറിലാണ് കോടനാവട്ടത്തുനിന്ന് കുട്ടിയാനയായ അയ്യപ്പനെ കിട്ടുന്നത്.കിട്ടുന്നത്. കോടനാട് ആനക്കൂട്ടിൽനിന്ന് നേരിട്ട് പരവൻപറമ്പിൽ (സെയിന്റ് ജോർജ്) കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു. പരവൻപറമ്പിൽ വീട്ടിൽ എത്തുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനയ്ക്ക് പ്രായം. അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു.
നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശ്ശൂരിലും ചേർത്തലയിലുംവെച്ച് ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വീണുപോവുകയായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പടെ കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.ആന പ്രേമികളുടെ ഹരമായിരുന്നു അയ്യപ്പൻ

