എറണാകുളം : സേലം എറണാകുളം എൻഎച്ച് 544 ലെ യാത്ര അനുദിനം അതീവ ദുഷ്കരമായി മാറുകയാണ്. പാലക്കാടിനും അങ്കമാലിക്കും ഇടയിൽ ഏഴോളം നിർമ്മാണങ്ങൾ. അടിപ്പാതയും, ഇതര നിർമ്മാണങ്ങളും.
ചാലക്കുടി മുരിങ്ങൂർ അടിപ്പാത നിർമ്മാണം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15 മണിക്കൂർ വരെയാണ് ഇവിടെ ഗതാഗതക്കുരുക്ക്. കുണ്ടും കുഴിയും ചെളികുളവുമായ വഴികൾ.പലപ്പോഴും ചെറു വാഹനങ്ങളുടെ ടയറുകൾ ചെളിയിലും കുഴഞ്ഞ മണ്ണിലും പൂണ്ടു പോകുന്നു.പിന്നെ അത് കെട്ടി വലിക്കാനുള്ള ബുദ്ധിമുട്ടുകൾ.
ദേശീയപാതയിലെ യാത്ര മലയാളിയുടെ പേടിസ്വപ്നമാകുന്നു. ഈ വഴികളിലൂടെയുള്ള സഞ്ചാര വീഡിയോ റിപ്പോർട്ട് കാണാം.

