കേന്ദ്ര സർക്കാർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എം.പി ശശി തരൂരിനെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സമീപകാലത്തെ തരൂരിൻ്റെ നിലപാടുകളും ബിജെപിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും ഏറെ ചർച്ചയായിരുന്നു. അതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയും തരൂർ പുറത്തേക്കെന്ന സൂചനകൾ നൽകിയിരുന്നു.
തരൂരിനൊപ്പം പി. എസ് ശ്രീധരൻ പിള്ള, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരെയും പരിഗണിക്കുന്നതായിട്ടാണ് സൂചന.
ഉപരാഷ്ട്രപതി ജഗദീപ് ധനഗർ ഇന്നലെ രാജിവെച്ചിരുന്നു.

