പുതുച്ചേരി: പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്.
പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ഇവർ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വെച്ചായിരുന്നു മരണം.
അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ.
ശങ്കരപ്രിയ എന്നും അറിയപ്പെടുന്ന റേച്ചൽ മിസ് പോണ്ടിച്ചേരി (2020–2021), മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിൽ മിസ് വേൾഡ് എന്നിവയുൾപ്പെടെ നിരവധി സൗന്ദര്യ കിരീടങ്ങൾ നേടിയിരുന്നു. ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അവർ പ്രവർത്തിച്ചിരുന്നു.
സാമ്പത്തിക ബാദ്ധ്യതയും വ്യക്തിപരമായ സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. തന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സാൻ അടുത്തിടെ ആഭരണങ്ങൾ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

