ബെംഗളൂരു: നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന താരമാണ് സരോജാ ദേവി. 1955-ൽ പുറത്തിറങ്ങിയ ‘മഹാകവി കാളിദാസ’ എന്ന കന്നഡ ചിത്രത്തിലൂടെ 17-ാം വയസ്സിൽ തുടങ്ങിയതാണ് സരോജാ ദേവിയുടെ സിനിമാ യാത്ര. 1958-ലെ തമിഴ് ക്ലാസിക് ചിത്രം നാടോടി മന്നനിൽ എം.ജി.ആറിന്റെ നായികയായി അഭിനയിച്ചു. എം.ജി.ആർ. സരോജാ ദേവിയെ ദേശീയതലത്തിൽ പ്രശസ്തയാക്കി. ചിത്രത്തിൻ്റെ വൻ വിജയം അവരെ ഒരു മുൻനിര നായികയായി ഉയർത്തി.

