ലണ്ടൻ: യുകെയിലുള്ള ഉഴവൂർക്കാരുടെ ഒത്തുചേരൽ ഉഴവൂർ സംഗമം 2025 നവംബർ 15ന് വിപുലമായ രീതിയിൽ ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.
എല്ലാവർഷവും ഉഴവൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉഴവൂർ സംഗമം ഈ വർഷം വിപുലമായ പാർക്കിങ്ങും, 1000 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന ലെസ്റ്ററിലുള്ള റാംഗരിയ കമ്മ്യൂണിറ്റി സെൻററിൽ വെച്ചാണ് നടത്തപ്പെടുന്നത്.
യുകെയിലള്ള എല്ലാ ഉഴവൂർകാർക്കും ഒരുപോലെ എത്തിച്ചേരാൻ ഉള്ള സൗകര്യാം പകിഗണിച്ചാണ് ണ് ഈ വർഷം മിഡ്ലാൻ്റ്സ് റീജിയണിൽ ഉഴവൂർ സംഗമം അരങ്ങേറുന്നത്.
ഉഴവൂർ സംഗമം വൻ വിജയമാക്കാൻ ജോണി കുന്നുംപുറം ചെയർമാനായും, റ്റോജോ എബ്രഹാം ചീഫ് കോർഡിനേറ്ററും ആയിട്ടുള്ള വിപുലമായ ഒരു കമ്മിറ്റി ആണ് പ്രവർത്തിച്ചുവരുന്നത്.
ഉഴവൂർ സംഗമത്തിന് മുന്നോടിയായി രസകരമായ അടിക്കുറിപ്പോട് കൂടിയ ഫാമിലി ഫോട്ടോ കോമ്പറ്റീഷൻ ഗ്രൂപ്പിലൂടെ നടത്തിവരുന്നു.
യുകെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇതൊരറിയിപ്പായി സ്വീകരിച്ച് ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് എത്തണം എന്ന് ചീഫ് കോർഡിനേറ്റർ റ്റോജോ എബ്രഹാം അറിയിച്ചു.
കഴിഞ്ഞ പതിനാറ് വർഷമായി മെഗാ സ്പോൺസർ ആയിരുന്ന ലൈഫ് ലൈൻ പ്രൊട്ടക്റ്റ് തന്നെയാണ് ഈ വർഷത്തെയും മെഗാ സ്പോൺസർ.
കൂടുതൽ വിവരങ്ങൾക്ക് റ്റോജോ എബ്രഹാമിനെയോ (07985281376), ബിജു കൊച്ചികുന്നേൽനെയേ (07712150317) സമീപിക്കുക.

