തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശവകുപ്പിനു കീഴിലുള്ള വലിയ മലയിൽ പ്രവർത്തിക്കുന്ന കല്പിത സർവ്വകലാശാലയായ Indian Institute of Space Science & Technology യുടെ ആദൃ പ്രോ. വൈസ് ചാർസലർ ആയി ഡോ. കുരുവിള ജോസഫ് നിയമിതനായി. ബഹിരാകാശ ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലു മുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി സമർപ്പിതമായ ഏഷ്യയിലെ ആദ്യ സർവ്വ കലാശാലയാണ് I.I.S.T. ഈ സ്ഥാപനത്തിൽ രജിസ്റ്റാറും ഡീനുമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പോളിമർ നാനോ ടെക്നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും മികച്ച അക്കാഡമിഷ്യനുമാണ്. 250-ൽപരം അന്തർദേശീയ ജേർണലുകളിലെ പ്രസിദ്ധീകരണങ്ങളും 9 ബുക്കുകളും നിരവധി പേറ്റൻ്റുകളും മറ്റ് ഒട്ടനവധി പുരസ്കാരങ്ങളും ഇദ്ദേ ഹത്തിന്റെ ഗവേഷണ നേട്ടങ്ങളിൽപ്പെടുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുൻനിര 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി കഴിഞ്ഞ 5 വർഷം ഇദ്ദേഹത്തിന്റെ പേര് ലൈഫ്ടൈം അച്ചീവ്മെന്റ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Royal Society of Chemistry യുടെ ഫെലോയായ ഇദ്ദേഹത്തിന് ’66’ എന്ന ശ്രദ്ധേയ മായ H ഇൻഡെക്സ്സും 18000 ലധികം ഉദ്ധരണികളും (Citations) അദ്ദേഹത്തിന്റെ ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. 22 പി.എച്ച്.ഡി ഗവേഷകർ അദ്ദേഹത്തിന്റെ മേൽനോട്ട ത്തിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
അക്കാദമികം, ഗവേഷണം എന്നിവയിലുടനീളം നടത്തിയ സംഭാവനകൾക്കൊപ്പം ദേശീയ, അന്തർദേശീയ ഉന്നതസമിതികളിൽ അംഗമായി ശാസ്ത്രവും വിദ്യാഭ്യാസവും സംബന്ധിച്ച് നയങ്ങളിലുണ്ടായ മാറ്റങ്ങളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

