Spread the love

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ ജോസഫിന് ഇന്ന് ശതാഭിഷേകം. 84 ന്റെ നിറവിലും കര്‍മനിരതനാണ് അദ്ദേഹം. തൊടുപുഴ പുറപ്പുഴ വസതിയില്‍ ചെറിയ ആഘോഷം. പ്രിയ പത്‌നി ശാന്തമ്മയുടെ വേര്‍പാടും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെങ്കിലും കേരള കോണ്‍ഗ്രസുകാരുടെ ജോസഫ് സാര്‍ സംഘടനാ രംഗത്ത് സജീവമാണ്.

70 കളില്‍ കേരള കോണ്‍ഗ്രസിലേക്ക് കടന്നുവന്ന് ആദ്യ അങ്കത്തില്‍ തൊടുപുഴയില്‍ നിന്ന് എംഎല്‍എയായ ജോസഫ് പിന്നീട് വിദ്യാഭ്യാസ- പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് അകന്ന് സ്വന്തമായി ജോസഫ് വിഭാഗം രൂപീകരിച്ചു. പീന്നീട് കെ.എം മാണി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമായെങ്കിലും കെ.എം മാണിയുടെ മരണ ശേഷം വീണ്ടും പാര്‍ട്ടി വിട്ടു. പി.സി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് ഭാഗമായി. വൈകാതെ ചെയര്‍മാനുമായി.തൊടുപുഴയില്‍ നിന്നുളള കേരള കോണ്‍ഗ്രസ് എംഎല്‍എയാണ് അദ്ദേഹം ഇപ്പോള്‍