Spread the love

SURYA NEWS ONLINE SPECIAL STORY
കഴിഞ്ഞ ദിവസം  ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക്  വനിതാ ജീവനക്കാര്‍ മാത്രമുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ ‘അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗീസ്. ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. മോശം കാലാവസ്ഥയില്‍ രണ്ട് ലാന്‍ഡിംഗ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് വിമാനം കൊച്ചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ മുഴുവന്‍ യാത്രക്കാരും കരഘോഷം മുഴക്കി


.ഉച്ചയ്ക്ക് 12.10 ന് കൊച്ചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന 6ഋ 6707 വിമാനം ആദ്യ ശ്രമം ഉപേക്ഷിച്ച് രണ്ടാമത്തെ ശ്രമവും മോശം കാലാവസ്ഥയെത്തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് ഇന്ധനം നിറച്ച് ഉച്ചയ്ക്ക് 2 മണിയോടെയാണ് വിമാനം കൊച്ചിയില്‍ ലാന്റ് ചെയ്തത്.

ഹൈദരാബാദില്‍ തന്റെ ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. റണ്‍വേയില്‍ നിന്ന് ഏതാനും അടി മുകളില്‍ ആദ്യത്തെ ലാന്‍ഡിംഗ് ശ്രമം അവസാനിപ്പിച്ചു തുടര്‍ന്ന് കൂടുതല്‍ തീവ്രമായ രണ്ടാമത്തെ ശ്രമം പൈലറ്റ് മുകളിലേക്ക് ഉയര്‍ത്തി. ”റണ്‍വേയിലെ തോട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ വനിതാ പൈലറ്റ് വിമാനം വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി.

ക്യാബിനിലെ പിരിമുറുക്കം പ്രകടമായിരുന്നു, യാത്രക്കാര്‍ നടുങ്ങി. ” സ്ത്രീകള്‍ മാത്ര ജീവനക്കാരായ ഫ്‌ളൈറ്റില്‍ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു,” അദ്ദേഹം എഴുതി. വിമാനം ഒടുവില്‍ കൊച്ചിയില്‍ സുരക്ഷിതമായി ലാന്റ് ചെയ്തപ്പോള്‍, ക്യാബിന്‍ കരഘോഷത്താല്‍ നിറഞ്ഞു.