Spread the love

കൊച്ചി: കുട്ടനാട് വേഴപ്ര മൂലംകുന്നം പരേതനായ എം.സി. ജോർജിൻ്റെ ഭാര്യ അന്നമ്മ ജോർജ് (89) അന്തരിച്ചു. തുടങ്ങനാട് കാടൻകാവിൽ കുടുംബാംഗമാണ്.

ഭൗതികശരീരം ഞായറാഴ്ച വൈകിട്ട് 5 ന്  പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ വസതിയിൽ കൊണ്ടുവരും.

സംസ്കാരം തിങ്കളാഴ്ച 1.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കാരണക്കോണം സെൻ്റ് ജൂഡ് പള്ളിയിൽ (കലൂർ സ്റ്റേഡിയത്തിനു പിന്നിൽ).

മക്കൾ:
ഷാജി ജോർജ് (ബിസിനസ്സ് ) ചങ്ങനാശേരി, അഡ്വ.ജോമി ജോർജ് (കേരള ഹൈക്കോടതി), ഷൈനി സെയിൻ (അസിസ്റ്റൻ്റ് പ്രഫസർ, പ്രസൻ്റേഷൻ കോളജ്, പുത്തൻവേലിക്കര), നൈസി ജോസഫ്, ഫാ.ജോർജ് മൂലംകുന്നം (റെക്ടർ, ചങ്ങനാശേരി അതിരൂപത നിരണം മാർത്തോമ്മ ശ്ലീഹാ തീർത്ഥാടന കേന്ദ്രം)

മരുമക്കൾ:
ലില്ലി ഷാജി കൊടുപാടം (പുളിങ്കുന്ന്), ഡോ.വീന ജോമി ജോർജ് പന്തിരുവേലിൽ (സുരക്ഷ ദന്തൽ ക്ലിനിക്, പാലാരിവട്ടം), സെയിൻ ജോസ് കടിച്ചീനി (മാള), ജോസഫ് സെബാസ്റ്റ്യൻ അടിപുഴ (കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റ്, ഡെപ്യൂട്ടി റിസർച്ച്, മലയാള മനോരമ, കോട്ടയം).