Spread the love

വയനാട്: മൂന്നര വയസ്സുകാരിയെ കൽപ്പറ്റയിൽ കാണാതായി. കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെ ആണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. കുട്ടിയെ ഇന്ന് രാവിലെ 11 മണിയോടെയാണ് കാണാതായത്. പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു