Spread the love

കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിനെ അതിരൂക്ഷമായി വിമര്‍ശിച്ചു കാസാ.

വഖഫ് വിഷയത്തില്‍ കോഴിക്കോട് മെത്രാന്‍ വര്‍ഗീസ് ചക്കാലക്കല്‍ ഇന്നലെ പെസഹ ദിനത്തില്‍ നടത്തിയ പത്ര സമ്മേളനം കണ്ടപ്പോള്‍ സത്യത്തില്‍ മനസ്സിലേക്ക് ഓടി വന്ന രംഗവും രൂപവും പെസഹ ദിനവുമായി ചേര്‍ത്ത് വെക്കുമ്പോള്‍ ഈശോയെ ഒറ്റ് നല്‍കിയ യൂദാസിന്റെ രൂപമാണ് മെത്രാനില്‍ ദൃശ്യമായത്. ഇങ്ങനെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സുപ്രിംകോടതിയില്‍ വഖഫ് ഭേദഗതിയെ അനുകൂലിച്ച് കാസാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

ഇന്ന് ഈസ്റ്റർ ദിനത്തിന് മുൻപ് മൂന്നാം നാൾ പെസഹ ദിനമായിരുന്നു …….. ദൈവപുത്രനായ ഈശോ മിശിഹാ അന്ത്യത്താഴവും കഴിഞ്ഞു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ട് എളിമയുടെ പാഠം ലോകത്തിനു പകർന്നു നൽകിയ ശേഷം ഗറ്റസമേനിൽ പ്രാർത്ഥിക്കാനായി പോയി അതെ സമയം തന്നെ ഗുരുവിന്റെ കൂടെ അന്ത്യത്താഴം കഴിച്ചു കിറിയും തുടച്ച് യൂദാസെന്ന എന്നാരുത്തൻ നേരെ പോയത് ഗുരുവിനെ ചുംബിച്ചു ഒറ്റുനൽകി ശത്രുക്കൾക്ക്‌ ഗുരുവിനെ ഏൽപ്പിച്ചു കൊടുക്കുവാനുള്ള 30 വെള്ളിക്കാശ് കൈപ്പറ്റാൻ ആയിരുന്നു ………ഓർക്കുക അവസാനം വരെയും ഗുരുവിനോപ്പം നടന്നവൻ യൂദാസ്. അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ മൗതീക ശരീരമായ പരിശുദ്ധ സഭയിൽ പൗരോഹിത്യമെന്ന വിളിയാൽ വിളിക്കപ്പെട്ടു ക്രിസ്തുവിനോപ്പം ദിനവും ആയിരിക്കുകയും എന്നാൽ സഭാ ശത്രുക്കൾക്കൊപ്പം ചേർന്ന് ക്രിസ്തുവിനെ ഒറ്റു നൽകുകയും ചെയുന്ന അഭിനവ യൂദാസുകളുടെ എണ്ണം സഭാ റീത്തു വെത്യാസമില്ലാതെ എല്ലാ സഭകളിലും അത് മെത്രാനെന്നോ? പുരോഹിതനെന്നോ കപ്യാരെന്നോ കൈക്കാരെന്നോ അത്മായ പ്രമുഖനെന്നോ ഉള്ള വെത്യാസമില്ലാതെ കൂടി കൂടി വരുന്നത് വിശ്വാസികളെ ഏറെ ഭയപ്പെടുത്തുന്നതാണ്.

വഖഫ് വിഷയത്തിൽ കോഴിക്കോട് മെത്രാൻ വർഗീസ് ചക്കാലക്കൽ ഇന്നലെ പെസഹ ദിനത്തിൽ നടത്തിയ പത്ര സമ്മേളനം കണ്ടപ്പോൾ സത്യത്തിൽ മനസ്സിലേക്ക് ഓടി വന്ന രംഗവും രൂപവും ഇന്നലത്തെ പെസഹ ദിനവുമായി ചേർത്ത് വെക്കുമ്പോൾ ഈശോയെ ഒറ്റ് നൽകിയ യൂദാസിന്റെ രൂപമാണ് മെത്രാനിൽ ദൃശ്യമായത്‌ !

കാരണങ്ങൾ കുറെ ഉണ്ടെങ്കിലും ഈശോയുടെ മൗതീക ശരീരമായ സഭയിലെ മെത്രാൻ സമിതിയുടെ ഏകീകൃത രൂപമായ KCBC യിൽ അംഗമായ ഈ മെത്രാൻ അതെ KCBC വഖഫ് ബില്ലിന്മേൽ ക്രിസ്ത്യൻ MP മാരോട് ബില്ലിന് അനുകൂലമായി വോട്ട് നൽകാൻ നൽകിയ അഭ്യർത്ഥന താൻ അമേരിക്കയിൽ ആയിരുന്നത് കൊണ്ട് അറിഞ്ഞത് പത്രത്തിൽ കൂടെയാണെന്ന് പറയുന്നത് വഴി ക്രിസ്തുവിന്റെ മൗതീക ശരീരമാകുന്ന സഭയിൽ ഭിന്നതയുടെ ആൽമാവിനെ പ്രതിഷ്ഠിക്കുകയാണ് ചെയുന്നത്.

ലോകം ഇത്രമേൽ പുരോഗമിച്ച ഈ കാലത്ത് ലോകത്തിന്റെ ഏതു കോണിൽ ആണേലും ടെക്നോളജിയിൽ ഒരു വിരൽ തുമ്പിൽ പരസ്പരം ബന്ധപ്പെടാമെന്നിരിക്കെ ഈ കേരളത്തിൽ ഇത്രമേൽ രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കാവുന്ന ഒരു തീരുമാനം KCBC യിലെ അവൈലബിളായ മറ്റു മെത്രാന്മാർ ചേർന്ന് ഒറ്റയ്ക്കു തീരുമാനമെടുത്തു എന്ന് വർഗീസ് ചക്കലക്കൽ മെത്രാൻ പറയുന്നത് ശുദ്ധ നുണയാണ്‌ എന്നത് ഉറപ്പാണ് .

സത്യം അതല്ലായെങ്കിൽ KCBC അത് തുറന്നു പറയാൻ തെയാർ ആകണം !

കോഴിക്കോട് മെത്രാൻ ഇങ്ങനെ KCBC എടുത്ത രാഷ്ട്രീയ തീരുമാനത്തെ തള്ളുന്നത് അദ്ദേഹത്തിന്റെ ഇടതു വലതു രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണെന്നത് അരിയാഹാരം കഴിക്കുന്ന ക്രിസ്ത്യനികൾക്ക് മനസ്സിലാവും……. പല അഭിപ്രായ പ്രകടനങ്ങളും ഒരു കത്തോലിക്ക മെത്രാന്റെ അന്തസ്സിന് ചേരാത്തത് തന്നെയാണ്.

രാഷ്ട്രീയ ലക്ഷ്യത്തോടെ സഭയെയും സഭാ മക്കളെയും ഒറ്റു നൽകുന്നവരുടെ തലയിൽ തൊപ്പി ഉണ്ട് എന്നതല്ല മറിച്ച് അവരുടെ അരപ്പട്ട അത് യൂദാസിന്റെ ഒരു മുഴം കയറാണോ എന്ന് മാത്രമാണ് പ്രശ്നം. അതുകൊണ്ട് തന്നെ സഭയെ പിന്നിൽ നിന്നും കുത്തുന്ന പരിപാടികൾ അഭി: വർഗീസ് മെത്രാനെ പോലുള്ളവർ അവസാനിപ്പിക്കണം എന്നാണ് ഈ വിശുദ്ധവാരത്തിൽ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്

രണ്ട് വർഷം മുൻപ് നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പുകഴ്ത്തി കൊണ്ട് ഇതേ വർഗീസ് ചക്കലക്കൽ പിതാവ് പറഞ്ഞത് പിണറായി വിജയൻ മെത്രാൻ ആകാൻ യോഗ്യൻ ആണെന്നായിരുന്നു……… ഒരു മെത്രാന്റെ പദവിയെ രാഷ്ട്രീയക്കാരനായ പിണറായി വിജയനുമായി വർഗീസ് ചക്കാലക്കൽ പിതാവ് താരതമ്യം ചെയ്യുമ്പോൾ കാത്തോലിക്ക സഭയിലെ മെത്രന്മാർക്ക് പിണറായിയുടെ യോഗ്യതയെ ആവശ്യമുള്ളു എന്നർത്ഥമെന്നും അതിന്റെ നാണക്കേട് സഭയ്ക്കാണെന്നും ശുദ്ധവും അശുദ്ധവുമായ ഉന്നത ബന്ധങ്ങൾ നിലനിർത്താൻ ഉന്നതരെ സോപ്പിട്ടു പുതപ്പിക്കുമ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു.

മുനമ്പം സമരം കത്തി നിൽക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേ ദിവസം വരാപ്പുഴ അതിരൂപതയിൽ സാധാരണ നടക്കാറുള്ള ലാറ്റിൻ ബിഷപ്പ് കോൺഫറൻസ് നടക്കുന്നു……..പെട്ടെന്ന് അവിടെക്ക് പാണക്കാട് തങ്ങളും കുഞ്ഞാലികുട്ടിയും എത്തുന്നു തുടർന്ന് സുടാപ്പി നിയന്ത്രണ മുഖ്യധാരാ മാധ്യമങ്ങളിൽ മുസ്ലിം ലീഗ് നേതാക്കളും മെത്രാന്മാരുമായി വഖഫിൽ ചർച്ച നടത്തുന്നു മുനമ്പം വിഷയത്തിന് പരിഹാര സാധ്യത എന്ന സ്ക്രോൾ ന്യൂസ്‌ വരുന്നു.

തുടർന്ന് ഇതേ വർഗീസ് മെത്രാൻ പാണക്കാട് തങ്ങളും കുഞ്ഞാലികുട്ടിയുമായി ചേർന്ന് അരമനയ്ക്ക് പുറത്തു പത്രക്കാരെ കാണുന്നു ഞങ്ങൾ എല്ലാം സംസാരിച്ചു കോമ്പ്ലിമെന്റാക്കി എന്ന് പറഞ്ഞു പിരിയുന്നു.

സാധാരണ കൂടാറുള്ള മെത്രാൻ സമിതി യോഗം കൂടുകയാണെന്നും അതിലേക്ക് അപ്രതീക്ഷിതമായി മുസ്ലിം ലീഗ് നേതാക്കൾ എത്തിയതാണെന്ന സത്യം മറച്ചു വെച്ച് മുസ്ലിം ലീഗ് നേതാക്കൾ ലാറ്റിൻ മെത്രാന്മാരുമായി മുനമ്പം പ്രശ്നം ചർച്ച ചെയാൻ കൂടിക്കാഴ്ച നടത്തിയെന്ന തോന്നൽ വിശ്വാസികളുടെ ഇടയിലും പൊതു സമൂഹത്തിനിടയിലും സൃഷ്ടിക്കാൻ വർഗീസ് മെത്രാന്റെ പരാമർശങ്ങളിലൂടെ സാധിച്ചു.

സത്യത്തിൽ ഇവർ തന്നെ മെത്രാൻ സമിതി കൂടുന്ന അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപതയിൽ എത്തിയതും വർഗീസ് മെത്രാനുമായി ചേർന്ന് ഈ പൊറാട്ടു നാടകം കളിച്ചതും.

തുടർന്ന് ഏതാനും ദിവസത്തിനു ശേഷം ഇതേ വർഗീസ് മെത്രാൻ തന്നെ മുനബം പ്രശ്നത്തിൽ മുസ്ലിം സമുദായം വളരെ പോസിറ്റീവ് ആണെന്ന് പത്രക്കാരോട് പറയുന്നു………..ഒരു വാക്ക് കൊണ്ട് പോലും ഒരു മുസ്ലിം ലീഗ് നേതൃത്വമോ മറ്റു സമസ്ത പോലുള്ള മുസ്ലിം മതനേതൃത്വമോ, മുനമ്പത്തെ ഭൂമി വഖഫ് അല്ലായെന്ന് പറയാതിരിക്കുകയും മറിച്ചു ഓരോ മുസ്ലിമും മുനമ്പത്തെ ഭൂമി വഖഫ് എന്ന് തറപ്പിച്ച് പറയുകയും ചെയ്യുന്നിടത്ത് എങ്ങനെ ആ സമുദായം മുനബം വിഷയത്തിൽ പോസിറ്റീവായ സമീപനമെന്ന് ഒരു മെത്രാന് പറയുവാൻ കഴിയുന്നു ? സത്യത്തിൽ പൊതു സമൂഹത്തിനുമുന്നിൽ സ്വന്തം വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമല്ലേ ?

പെസഹാ ദിവസം നടന്ന പത്ര സമ്മേളനം പോലും മെത്രാന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി അടുത്ത സുഹൃത്ത്‌ പാണക്കാട് തങ്ങൾക്ക് വേണ്ടിയും ഇടതു വലതു രാഷ്ട്രീയത്തിനു വേണ്ടിയും നടത്തിയ ഒരു അഡ്ജസ്റ്മെന്റ് നാടകം മാത്രമായിരുന്നുവെന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മെത്രാന്റെ ഉത്തരത്തിൽ നിന്നും മെത്രാന്റെ ശരീര ഭാഷയിൽ നിന്നും മനസ്സിലാക്കാം.

🔷 ഈ പത്ര സമ്മേളനം സംഘടിപ്പിച്ച സഭാ ശത്രുക്കളുടെയും പത്ര സമ്മേളനത്തിന്റെയും അജണ്ട എന്തായിരുന്നു ???

🔶 അത് വഖഫ് ബില്ലിൽ KCBC കേരളത്തിലെ ക്രിസ്ത്യൻ എം പിമാരോട് ബില്ലിനെ പിന്തുണക്കാൻ നടത്തിയ അഭ്യർത്ഥനയെ ഒരു കത്തോലിക്ക മെത്രാനെ കൊണ്ട് ഭാഗികമായിട്ടാണെലും തള്ളി പറയിപ്പിക്കുക.

🔶വഖഫ് ഭേദഗതി ബില്ലിൽ ബിജെപി ക്ക്‌ നൽകിയ പിന്തുണ അത് തെറ്റായിരുന്നുവെന്നും, പ്രസ്തുത ബില്ലിൽ ഇപ്പോൾ സഭ ബിജെപിക്ക് നൽകിയിരിക്കുന്ന പിന്തുണയിൽ പുനർവിചിന്തനം നടത്തുമെന്നും പ്രസ്തുത ബില്ലിൽ സഭ സംതൃപ്തരല്ല എന്നൊക്കെയുള്ള പ്രതീതി സൃഷ്ട്ടിക്കുക.

🔶 വഖഫ് ഭേദഗതി ബില്ലിൽ അവൈലബിൾ കെസിബിസി എടുത്ത രാഷ്ട്രീയ തീരുമാനത്തിൽ മെത്രന്മാർക്ക് ഇടയിൽ ഭിന്നത ഉണ്ട് എന്ന പ്രതീതി സൃഷ്ട്ടിക്കുക.

🔶 മുഖ്യമന്ത്രി പിണറായി വിജയനും പാണക്കാട് തങ്ങളും മുനമ്പം വിഷയം പരിഹരിച്ചു തരുമെന്ന പ്രതീതി ഉണ്ടാക്കുക.

🔶 കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും ഇസ്ലാമിക പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മടുത്തു ബിജെപിയിലേക്ക് ഒഴുകുന്ന ക്രിസ്ത്യനികളുടെ ഒഴുക്ക് തടയാൻ ക്രിസ്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക.

ഇത്രയും കാര്യങ്ങൾ അത് നല്ല വെടിപ്പായി വർഗീസ് മെത്രാന്റെ ചാണക്യ ബുദ്ധി കൊണ്ട് കുറച്ചു പതറി കൊണ്ട് ആണേലും ചെയ്തു കൊടുത്തു.

ലോക് സഭയിൽ പാസായ ഒരു ബില്ലിൽ ക്രിസ്ത്യനിക്ക് അല്ലെങ്കിൽ മുനമ്പത്തെ ജനതയ്ക്ക് നീതി കിട്ടുന്നില്ല എന്നതിൽ വർഗീസ് മെത്രാൻ അസ്വസ്ഥനാണ് പക്ഷെ മുനബം രാജ്യത്തെ മറ്റു സ്വകാര്യ വ്യക്തികളുടെയും രാജ്യത്തിന്റെയും മറ്റു ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലവും സ്വത്തുക്കളും വഖഫ് എന്ന ഇസ്ലാമിക മത നിയമത്തിനു കീഴിൽ ആക്കുവാൻ പൊളിറ്റിക്കൽ ഇസ്‌ലാമിനെ സഹായിക്കാൻ 1995- ലും വഖഫ് അവകാശം ഉന്നയിക്കുന്ന സ്വത്തു വകകളിൽ നിന്നും ഒഴിഞ്ഞു പോകാത്തവരെ ജയിലിൽ ഇടാൻ സഹായിക്കുന്ന ക്രിമിനൽ ഭേദഗതി വഖഫ് ബില്ലിൽ എഴുതി ചേർത്ത 2013- ലെ ഭേദഗതിയും പാസാക്കിയ കോൺഗ്രസിൻ്റെ അന്നത്തെയും അവരുടെ ഇന്നത്തെയും നിലപാടിൽ വർഗീസ് മെത്രാൻ പൂർണ്ണ സംതൃപ്തനാണ് !

കഴിഞ്ഞ മൂന്നര വർഷം വഖഫ് എന്ന മത നിയമത്തിൽ വലഞ്ഞ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന സ്വന്തം ജനതയെ സഹായിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു പിറകെ ഇപ്പോളും മണത്തു മണത്തു നടക്കുന്ന ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരും പ്രതിപക്ഷമായ കോൺഗ്രസ്സും ക്രിസ്ത്യനിയെയും മുനമ്പത്തെ ജനങ്ങളെയും സഹായിക്കുമെന്ന് വിശ്വസിക്കുന്ന വർഗീസ് മെത്രാന്റെ നിഷ്കളങ്കതയും കാണാതെ പോകരുത് !

കാരണം 1995- ൽ കോൺഗ്രസ്‌ കൊണ്ട് വന്ന മത നിയമമായ വഖഫ് ബില്ലിലൂടെ കഴിഞ്ഞ 30 വർഷം രാജ്യത്തിന്റെയും മുനമ്പം ഉൾപ്പെടെയുള്ള സ്വകാര്യ സ്വത്തുക്കളും പിടിച്ചെടുക്കാൻ സഹായിച്ച കോൺഗ്രസല്ല ഈ രാജ്യത്തെയും ജനങ്ങളെയും ചതിച്ചത് മറിച്ച് ഇനിയും ഇവിടെ മുനമ്പം ഉൾപ്പെടെയുള്ള ചതികൾ ആവർത്തിച്ചു രാജ്യത്തിന്റെ സ്വത്തുവകകളും സ്വകാര്യ സ്വത്തുക്കളും വഖഫ് എന്ന മത നിയമ ബോഡി പിടിച്ചെടുക്കാതിരിക്കാൻ സഹായിക്കുന്ന നിയമത്തിന്റെ പല്ലും നഖവും പറിച്ചെറിഞ്ഞ ബിജെപിയാണ് മുനമ്പത്തെ ജനങ്ങളെ അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളെ ചതിച്ചതെന്ന് കേൾക്കുന്ന കുറച്ചു അടിമ വിശ്വാസികളെങ്കിലും വിശ്വസിച്ചാൽ വർഗീസ് മെത്രാൻ കൃതാർത്ഥനാണ്.

അഭി: വർഗീസ് മെത്രാൻ പാണക്കാട് തങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിന്റെ തലേ ദിവസമായ ബുധനാഴ്ചയാണ് വർഗീസ് മെത്രാന്റെ മൂക്കിന് താഴെ കോഴിക്കോട് കടപ്പുറത്തു ഇതേ പാണക്കാട് തങ്ങൾ ലക്ഷങ്ങളെ അണി നിരത്തി കൊണ്ട് വഖഫ് അനുകൂല റാലി നടത്തിയത്…….. മുനമ്പത്ത് ഭൂമി എന്ന മുസ്ലിം സമുദായത്തിലെ ഒരാൾ പോലും പറയാത്ത സാഹചര്യത്തിൽ എന്ത് അർത്ഥത്തിലാണ് വർഗീസ് മെത്രാൻ ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ മത പുരോഹിതർ സ്വന്തം സമുദായത്തെ കബളിപ്പിച്ചു കൊണ്ട് ഇതുപോലുള്ള വൻ ചതിയുടെ പൊറാട്ടു നാടകങ്ങൾ നടത്തുന്നത് എന്നത് നാം കാണാതെ പോകരുത്.

സ്വന്തം ജനത്തെ കുരുതി കൊടുത്താണേലും മതേതരത്വം സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്ന വർഗീസ് മെത്രാനും വർഗീസ് മെത്രാനെ പോലെ പൊളിറ്റിക്കൽ ഇസ്ലാമിന് ചൂട്ടു പിടിച്ചു കൊടുത്തു ചാനൽ ചർച്ചകളിൽ വന്നിരുന്നു മതേതരത്വം പ്രസംഗിക്കുന്ന ചില കുലം കുത്തി വൈദികരുടെയും ഭാഷയിലെ മതേതര പാർട്ടിയായ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്

The Indian Union Muslim League (IUML) a Political entity dedicated to safeguarding Muslim rights, files this Public Interest Litigation under Article 32 to challenge the Wagf ( Amendment ) Act, 2025 ( the ” 2025 Act) എന്നാണ്.

വർഗീസ് മെത്രാൻ ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ പൗരോഹിത്യം മതേതരമെന്ന് പറയുന്ന പാണക്കാട് തങ്ങളുടെ സ്വന്തം മുസ്ലിം ലീഗ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് ഞങ്ങൾ മുസ്ലിം ലീഗ് മുസ്ലിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മാത്രം പ്രതിജ്ഞാ ബദ്ധരായാ ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണെന്നാണ് !

പരസ്യമായി തങ്ങളുടെ ഉള്ളിലെ വർഗീയത സത്യവാങ്മൂലമായി പോലും സുപ്രീം കോടതിയിൽ പാണക്കാട് തങ്ങളുടെ മുസ്ലിം ലീഗ് സാക്ഷ്യപ്പെടുത്തിയിട്ടും ആ മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും അവർ മുനമ്പത്തെ ഉൾപ്പെടെയുള്ള വഖഫ് പ്രശ്നങ്ങൾ തീർത്തു തരുമെന്നും പറഞ്ഞ് ഈ നാടിനെയും ക്രിസ്ത്യനികളെയും തെറ്റിദ്ധരിപ്പിച്ചു നടക്കുന്ന വ്യാജ ഇടയന്മാർ അവർ ചെയേണ്ടത് നിങ്ങൾക്ക്‌ വിളിക്കപ്പെട്ട വിളിയോട് വിശ്വസ്ഥത പുലർത്താൻ നിങ്ങൾക്ക്‌ സാധിക്കുന്നില്ല എങ്കിൽ നിങ്ങളുടെ തിരുവസ്ത്രത്തിൽ നിങ്ങൾ കെട്ടിയിരിക്കുന്ന യുദാസിന്റെ അരപ്പട്ട അഴിച്ചു കളഞ്ഞു കൊണ്ട് നിങ്ങൾ നിങ്ങളെ വിളിക്കുന്ന ബൗദ്ധികതയുടെ ലോകത്തേക്ക് സ്വാതന്ത്രരാകുക. അതാണ്‌ അന്തസ്സ്.

സഭയിൽ പൗരോഹിത്യ സ്ഥാനങ്ങൾ വഹിച്ചു കൊണ്ട് സഭാ മക്കളെ പിന്നിൽ നിന്നും കുത്തിക്കൊണ്ട് ഒരേ സമയം ദൈവത്തെയും മാമോനെയും പ്രീതിപ്പെടുത്തി പോകാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ മുൻപങ്ങുമില്ലാത്ത രീതിയിൽ വിശ്വാസികൾ ഇനി പ്രതികരിച്ചു തുടങ്ങുമെന്ന് മാത്രമെ ഈസ്റ്റർ ദിനത്തിൽ ഞങ്ങൾക്ക് പറയാനുള്ളൂ.