Spread the love

പുനലൂർ: പാലരുവി എക്‌സ്പ്രസില്‍ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍.
അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സാനിഷാണ് അറസ്റ്റിലായത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയും കുടുംബവും തമിഴ്നാട്ടില്‍ നിന്ന് എടത്വ പള്ളിയില്‍ തീര്‍ത്ഥാടനത്തിനെത്തിയതായിരുന്നു. മടക്കയാത്രയ്ക്കായി തിരുവല്ലയില്‍ നിന്നും പാലരുവി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറിയ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം നടന്നത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം കണ്ട, സമീപത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരി വീഡിയോ ചിത്രീകരിക്കുകയും പോലീസിൽ അറിയിക്കുകയായിരുന്നു എന്ന് പുനലൂർ റെയിൽവേ പോലീസ് പറഞ്ഞു. തുടർന്നാണ് പ്രതി അറസ്റ്റിലായത്.