Spread the love

കൊൽക്കത്ത : പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെൺകുട്ടിയുടെ അടുത്ത് എത്തുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് റീൽസ് ചിത്രീകരണത്തിനായി പെൺകുട്ടിയുമായി ഇവർ യാത്രചെയ്തിരുന്നു. ‌ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇവർ രഹസ്യമായി പകർത്തുകയും പിന്നീട് പെൺകുട്ടിയെ ഭീഷണിപെടുത്തി ബലാത്സംഗം ചെയുകയായിരുന്നു.