കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. രമ്യ എന്ന യുവതിക്കാണ് ക്രൂരമർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ജയൻ്റെ മർദ്ദനം.
ഇതിനു മുൻപും സമാനമായ രീതിയിൽ മർദ്ദിച്ചിട്ടുണ്ട് എന്ന് യുവതി പറഞ്ഞു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.

