Spread the love

പി വി അൻവർ എവിടെ?തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിൽനിന്ന് അൻവർ അപ്രത്യക്ഷനായതെന്തിന്? നിരാശയോടെ അണികൾ

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ട ശേഷം പിവി അൻവർ എവിടെയോ അപ്രതൃക്ഷനായി. റിയാസിനോട് ഏറ്റ കനത്ത പരാജയത്തിന് ശേഷം ഒന്നോ രണ്ടോ പ്രതികരണങ്ങൾ മാത്രമാണ് അൻവറിന്റേതായി വന്നത്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ എത്തുമ്പോഴും വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അൻവറിൻറെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ വിദേശത്ത് ഇടയ്ക്കിടെ പറക്കുന്ന സ്വഭാവം ഉള്ളതിനാൽ നാട്ടിലില്ല എന്നാണ് കരുതിയത്.

എന്നാൽ തൃണമൂൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ കേരളത്തിലെ പ്രധാന റോളിൽ ഉണ്ടായിരുന്ന അൻവർ മടങ്ങി വന്നില്ല. പാർട്ടി പിരിച്ചുവിട്ടു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകുമെന്നാണ് അൻവർ ഏറ്റവും ഒടുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. പിന്നീട് അൻവറിനെ കണ്ടവരില്ല. കേട്ടവരും!.

 

അൻവർനൊപ്പം നിന്ന അനുയായികൾക്കോ നേതാക്കൾക്കോ ആൾ എവിടെയാണെന്ന് അറിയില്ല.നേതാവിനെ കാണാതെ അലഞ്ഞ് അൻവർ അണികൾ നിരാശയിലാണ്. പലരും പുതിയ മേച്ചിൽ പുറങ്ങൾ തേടി തുടങ്ങി. അൻവർ ആഫ്രിക്കൻ സ്വർണ്ണ ഖനികളിൽ ബസിനസിലാണെന്ന് അണികളിൽ ഒരു കൂട്ടർ.

സൗദി അറേബൃയിലോ ദുബായിലോ ആണെന്ന് മറ്റാരു കൂട്ടർ.ആർക്കും ഒരു നിശ്ചയവുമില്ല!. പിണറായി ഒതുക്കിയതാണെന്നും സതീശൻ മാറ്റി നിർത്തിയതാണെന്നുമുള്ള കരക്കമ്പികളും കേൾക്കുന്നുണ്ട്.

 

കഴിഞ്ഞ പിണറായി സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അൻവറിൻറെ സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു. കൂടാതെ ബേപ്പൂർ ഇലക്ഷൻ കഴിഞ്ഞതോടെ വീണ്ടും ബാധ്യതയായി. ബേപ്പൂർ സീറ്റ് ചോദിച്ച് വാങ്ങിച്ച് പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസിനെതിരെ “മരുമോനിസം” കാർഡ് ഇറക്കി കനത്ത പോരാട്ടം നടത്തിയെങ്കിലും അൻവറിന് റിയാസിന് മുമ്പിൽ അടിയറവ് പറയേണ്ടി വന്നു. അൻവറിനൊടൊപ്പം മുസ്ലീംലീഗ് പാറപോലെ ഉറച്ച് നിന്നപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേർന്ന് അൻവറിനെതിരെ കരുക്കൾ നീക്കിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. തന്റെ പരാജയത്തിന്റെ കാരണം അൻവർ തുറന്നടിക്കാൻ തീരുമാനിച്ചുവെങ്കിലും ലീഗ് നേതാക്കൾ അനുനയപ്പിച്ചതോടെ അദ്ദേഹം പിൻവാങ്ങി. ഇതിനിടയിലാണ് നേതാവിനെ നാടകീയമായി കാണാതായത്.

അൻവറിന്റെ പ്രധാന എതിരാളിയായ എജിഡിപി അജിത് കുമാറിനെ സതീശൻ സർക്കാർ സസ്പെന്റ് ചെയ്ത് മൂലക്കിരുത്തിയിട്ടും അതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ പോലും അൻവർ പ്രതൃക്ഷപ്പെടാത്തതും വലിയ ചർച്ചയായിട്ടുണ്ട്.

 

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും യുഡിഎഫിനോട് സഹകരിച്ച കക്ഷി എന്ന നിലയിൽ ബോർഡ് കോർപ്പറേഷനുകൾ വീതം വയ്ക്കുമ്പോൾ അൻവറിന് ഒരു ഷുവർ ബർത്ത് ഉണ്ടായിരുന്നു. പക്ഷേ യുഡിഎഫിന്റെ യോഗം നടക്കുമ്പോഴും അൻവർ എവിടെയാണെന്ന് അറിയില്ല. പ്രതിസന്ധികളികളിൽ

കൂടെ നിന്ന നേതാക്കളോട് പോലും

കാര്യമായ ആശയവിനിമയം ആരുമായും നടത്തുന്നില്ല എന്നാണ് അറിയുന്നത്.