Spread the love

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടര്‍ച്ചയായ ഡയാലിസിസ് നടത്താന്‍ ആണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

അതേസമയം രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ സമിതിയാണ് വിഎസിനെ ചികിത്സിക്കുന്നത്.