Spread the love

കയ്യൂരി ഇനി വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി ഗ്രാമം

കോട്ടയം ജില്ലയിലെ കയ്യൂരി എന്ന ഗ്രാമം വളരെ പ്രശസ്തമാണ്. കയ്യൂരി അപ്പച്ചൻ എന്ന ബിസിനസ്കാരൻ്റെ നാട് എന്ന നിലയിലാണ് ഈ പ്രശസ്തി കൈവന്നത്. ഇപ്പോൾ ഇതാ കയ്യൂരി മറ്റൊരു നിലയിലും പ്രശസ്തമാവുകയാണ്. വിയറ്റ്നാം കുരുമുളക് കൃഷിയിലൂടെ കരിക്കമ്പള്ളി മോൻസി ജോർജാണ് കയ്യൂരിയിൽ പുതിയ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ചത്.

വിയറ്റ്നാം മോഡല്‍ കുരുമുളക് കൃഷി കേരളത്തിൻ്റെ ഗ്രാമങ്ങളിലേക്കും പടർന്ന് പന്തലിക്കുകയാണ്.കുരുമുളക് കൃഷിയിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങിന് പകരം നിർജീവകാലുകൾ (കോൺക്രീറ്റ്, പിവിസി പൈപ്പ്) എന്നിവ വഴി കുരുമുളക് ചെടി പടർത്തി കൃഷി ചെയ്യുന്ന രീതിയാണ് വിയറ്റ്‌നാം മോഡൽ. താങ്ങും കാലും കുരുമുളക് ചെടിയും തമ്മിൽ വെള്ളത്തിനും വളത്തിനും ഉള്ള മത്സരം ഒഴിവാകുന്നു. സൂര്യപ്രകാശം തടസമില്ലാതെ ലഭിക്കുന്നതിലൂടെ കൂടുതൽ വിളവ് ലഭിക്കുന്നു എന്നതാണ് വിയറ്റ്നാം മോഡലിന്‍റെ പ്രത്യേകത.

 

കുരുമുളക് തോട്ടത്തിൽ ചെറിയ ഏണി ഉപയോഗിച്ച് കുരുമുളക് വിളവെടുക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. സാധാരണ കുരുമുളക് തോട്ടങ്ങളിൽ എന്നതുപോലെ മരച്ചില്ലകൾ പടർന്നു കയറില്ല എന്നതിനാൽ ഇടവിളയായി വെണ്ട, പയർ, വഴുതന പാവൽ ചീര തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളും വാഴയും വരെ കൃഷി ചെയ്യാം.

കോൺക്രീറ്റ് തൂണുകൾ അല്ലെങ്കിൽ അനുയോജ്യമായ ഉറപ്പുള്ള താങ്ങുകൾ കാറ്റിനെ പ്രതിരോധിക്കും.

ഓരോ താങ്ങിനും ചുറ്റും കുരുമുളക് വള്ളികൾ വളർത്താമെന്നുള്ളതും ഗുണകരമാണ്.

ഡ്രിപ്പ് ഇറിഗേഷൻ വഴി നിയന്ത്രിത ജലസേചനവും നടത്താം..

വളപ്രയോഗം ഘട്ടംഘട്ടമായി നടത്തുന്നതും പ്രയോജനകരം.

നല്ല നീർവാർച്ചയും രോഗനിയന്ത്രവും

ചെടികൾ തമ്മിൽ കൃത്യമായ അകലം പാലിക്കലും കുരുമുളക് സമൃദ്ധമായി വളരാൻ അനുകൂല ഘടകം.

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുടെ നടീൽ ഉത്ഘാടനം പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നൻ വെള്ളാപ്പള്ളി നിർവഹിച്ചു. INTUC നേതാവ് P.K. അബ്രഹാം, മോൻസി ജോർജ്, എന്നിവർ സംബന്ധിച്ചു.