ചെങ്ങനാശ്ശേരി : ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണ നായരുടെ പേരും വോട്ടർ പട്ടികയിൽ ഇല്ല.
ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിഞ്ഞേക്കില്ല. ഇതോടെ രണ്ടുപേരുടെയും സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം ആണ്. പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു.
അതേസമയം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാൻ സാധ്യതയില്ല. പകരം സ്ഥാനാർഥിയെ കണ്ടെത്താനായി പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു.

