Spread the love

കോട്ടയം/ പള്ളിക്കത്തോട് : വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഇല്ലാതെ തകർന്ന നെടുമാവ്  അരുവിക്കുഴി റോഡിൻറെ നവീകരണത്തിന് 4.68 കോടി രൂപയുടെ ഭരണാനുമതി നൽകി വിഡി സതീശൻ സർക്കാർ ഉത്തരവിറക്കി.

കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി യുടെ ഇടപെടലിന് തുടർന്ന് 87.21 ലക്ഷം രൂപ അധികമായി അനുവദിച്ചാണ് പദ്ധതി അംഗീകരിച്ചത്. റോഡിന് പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ജനങ്ങളുടെ ആവശൃമാണ് റോഡിന്റെ പുനരുദ്ധാരണം.
നെടുമാവ് സെന്റ് പോൾസ് പള്ളി, സെന്റ് ജെയിംസ് സിഎസ്ഐ പള്ളി, സിഎംഎസ് ചർച്ച്, സെന്റ് മേരീസ് എൽപി സ്കൂൾ കൊമ്പാറ, എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂൾ ആനിക്കാട്, കല്ലാടം പൊയ്ക ഗവ. ആശുപത്രി, കദളി മറ്റം ഭിന്നശേഷി പരിപാലന കേന്ദ്രം പ്രോവിഡന്റ് ഹോം, അരുവിക്കുഴി വാട്ടർ ഫോൾ ടൂറിസ്റ്റ് കേന്ദ്രം, അരുവിക്കുഴി ലൂർദ്ദ് മാതാ ചർച്ച് എന്നിവ സ്ഥിതിചെയ്യുന്നതും നെടുമാവ് അരുവിക്കുഴി റോഡിന്റെ ഇരു വശങ്ങളിലുമാണ്. ഇത്രയേറെ സ്ഥാപനങ്ങളുള്ള നിതൃജീവിതത്തിൽ വളരെ പ്രാധാനൃമുള്ള ഈ റോഡാണ് അധികൃതരുടെ അനാസ്ഥമുലം വർഷങ്ങളായി അവഗണിക്കപ്പെട്ടിരിക്കുന്നത്. റോഡിനോടുള്ള കടുത്ത അവഗണനക്കെതിരെ ബിജെപിയും കോൺഗ്രസും സമരവുമായി രംഗത്ത് വന്നുവെങ്കിലും ഭരണകക്ഷിയുടെ ഭാഗമായിരുന്ന ചീഫ് വിപ്പുകൂടിയായിരുന്ന ജയരാജ് വേണ്ടത്ര താല്പരൃം കാണിക്കുന്നില്ലന്നായിരുന്നു നാട്ടുകാരുടെ പരാതി. തെരഞ്ഞെടുപ്പിൽ ജയരാജിനെതിരെ ജനവികാരം ഉയരാനും പരാജയത്തിന് ആക്കം കൂട്ടാനും ഇത് കാരണമായി.

15-ാം മൈൽ ഇളംകുളം റോഡ് ഉടൻതന്നെ പണി തുടങ്ങുമെന്നും എംഎൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ ആദ്യ ഉറപ്പാണ് എംഎൽഎ പാലിച്ചതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജോജി മാത്യു പറഞ്ഞു.