Spread the love

കോട്ടയം . മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പാലിക്കേണ്ട മര്യാദയുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു വോട്ടർ മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിക്കുന്നത് ശരിയല്ല.

 

ആദ്യം വിളിച്ചപ്പോൾ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. രണ്ടാമത് ഔദ്യോഗി ആവശ്യത്തിനായി സന്ദർശന അനുമതി തേടിയപ്പോൾ തിരിച്ചു തിരിച്ചു വിളിച്ചില്ല. പകരം സെക്രട്ടറിയോട് പറഞ്ഞു ഞായറാഴ്ച എറണാകുളത്ത് വരുമ്പോൾ കാണാമെന്ന്. തന്നോട് സംസാരിച്ചില്ല. ഈ പ്രശ്നത്തിൽ നിന്നും മുഖം രക്ഷിക്കാനുള്ള പരിപാടിയാണ് ഇപ്പോൾ നടത്തുന്നത്

 

 

 

ഞാൻ പിണറായി വിജയനെ അവിടെ പോയി കണ്ടിട്ടില്ല. വിളിച്ചാൽ അദ്ദേഹം തിരിച്ചുവിളിക്കും. ഫ്രീ ആയിരിക്കുന്ന സമയമാണെങ്കിൽ അപ്പോൾ തന്നെ വിളിക്കും. അല്ലെങ്കിൽ ഉടൻ വിളിക്കാം എന്ന് മെസ്സേജ് അയക്കും.തിരിച്ചു വിളിക്കുകയും ചെയ്യും. അവിടെയും ഒന്നും യാചിച്ചു പോയിട്ടില്ല.