Spread the love

കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് . ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.