മലയാളികൾക്ക് സുപരിചിതയായ അവതാരകയും ബോഡി ബിൽഡറുമായ ശ്രിയ അയ്യർ (Sreeya Iyyer). ബഷീർ ബഷിയുടെ മുൻ പങ്കാളിയായിരുന്നു ശ്രിയ അയ്യർ .ആദ്യ ഭാര്യ സുഹാനയ്ക്കുശേഷമാണ് ബഷീറിന്റെ ജീവിതത്തിലേക്ക് ശ്രിയ വന്നത്. എന്നാൽ ബഷീറിൽ നിന്നും കടുത്ത ശാരീരിക പീഡനം നേരിടേണ്ടി വന്നപ്പോൾ ആ ബന്ധം ശ്രിയ അവസാനിപ്പിക്കുകയായിരുന്നു. ബഷീറിനൊപ്പം കഴിഞ്ഞ കാലത്തെ കുറിച്ച് ശ്രിയ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഒരുപാട് ഫിസിക്കൽ അബ്യൂസ് അനുഭവിക്കേണ്ടി വന്നു.
തന്നെ ബെൽറ്റ് വെച്ച് അടിക്കുമായിരുന്നു. കാലൊടിച്ചിട്ടുണ്ട്. പുറത്ത് വന്ന് പറഞ്ഞാൽ ആളുകൾ എങ്ങനെയാകും അത് സ്വീകരിക്കുകയെന്ന് കരുതി ഞാൻ ആദ്യം പുറത്ത് പറഞ്ഞില്ല. പ്രണയത്തിന്റെ തുടക്കത്തിൽ പലപ്പോഴും നമ്മൾ പങ്കാളിയെ കണ്ണടച്ച് വിശ്വസിക്കും. എന്നാൽ വിവാഹത്തിലേക്ക് എത്തുമ്പോഴാണ് യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങുന്നത്.
“മുസ്ലിമായ ഞാൻ മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയതായതിനാൽ എന്നെ വിവാഹം കഴിച്ചാൽ തന്റെ മതത്തിൽ നിന്നും ഒറ്റപ്പെടുത്തും എന്നൊക്കെയായിരുന്നു ബഷീറിന്റെ വാദം. എന്നാൽ ഹിന്ദു മതത്തിൽ അങ്ങനെയൊരു പ്രശ്നമില്ല. ഏത് മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചാലും ഞങ്ങളുടെ മതം അവരെ സ്വീകരിക്കും. ആരെയും മതം മാറാൻ നിർബന്ധിക്കാറില്ല,” ശ്രിയ വ്യക്തമാക്കി.
അതേസമയം തനിക്ക് ബഷീറുമായുള്ള ബന്ധം ‘ലവ് ജിഹാദ്’ ആയിരുന്നു എന്നാണ് ശ്രിയയുടെ ആരോപണം. “ആദ്യം ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ പറയും. പിന്നെ ഹിന്ദു മതത്തിലെ ദൈവങ്ങളെക്കുറിച്ച് പറഞ്ഞ് നമ്മളെ ആശയക്കുഴപ്പത്തിലാക്കും. നിങ്ങളുടെ മതത്തിൽ ഇത്രയും ദൈവങ്ങളില്ലേ അതൊക്കെ പറഞ്ഞു ഒടുവിൽ മതം മാറ്റം നിർബന്ധമാക്കും. നിക്കാഹ് കഴിക്കണം എന്ന അവസ്ഥയിലേക്ക് എത്തിക്കും,” സത്യത്തിൽ അതൊരു ജിഹാദാണ് .ഭീകരമായ ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് .ബെൽറ്റിന്റെ ബക്കിൾ കൊണ്ട് അടിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു വിവാദമാക്കേണ്ടെന്ന് കരുതിയാണ് താൻ അന്ന് മിണ്ടാതിരുന്നതെന്നും ശ്രിയ പറയുന്നു.

