ടെഹ്റാൻ :മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ബോംബാക്രമണം. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഒരു ഘനജല പ്ലാന്റും ഒരു യെല്ലോകേക്ക് ഉത്പാദന പ്ലാന്റും തകർന്നതായി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കി.
ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്നും ഇറാൻ അറിയിച്ചു

