Spread the love

ശ്രീ ലക്ഷ്മി അറക്കൽ, സോഷ്യൽ മീഡിയ യൂസേഴ്സിന് പരിചിതമായ താരമാണ്. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. തന്റെ പിതാവിനെക്കുറിച്ച് നടത്തിയ പരാമർശത്തെ വികലമായി ചിത്രീകരിച്ച് ‘വിക്കി തഗ്’ എന്നറിയപ്പെടുന്ന വ്ലോഗർ സൈബർ ആക്രമണത്തിന് വഴിയൊരുക്കിയെന്നാണ് ശ്രീലക്ഷ്മി ആരോപിക്കുന്നത്.

ഐ.എഫ്.എഫ്.കെ യുടെ സമയത്ത് ‘കളങ്കാവൽ’ എന്ന സിനിമയുടെ റിവ്യൂ ചോദിച്ചപ്പോൾ, അതിലെ മമ്മൂട്ടിയെ കണ്ടപ്പോൾ സ്വന്തം അച്ഛനെയാണ് ഓർമ്മ വന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഈ വീഡിയോ ഉപയോഗിച്ച് വിക്കി തഗ് നടത്തിയ പ്രതികരണം ആണ് സൈബർ ബുള്ളിയിംഗിലേക്ക് തള്ളിവിട്ടത്.

കുറിപ്പിങ്ങനെ

ഞാൻ iffk ക്കു പോയ സമയത്ത് ഒരാൾ കളങ്കാവൽ സിനിമയുടെ റിവ്യൂ ചോദിക്കുകയും അതിനകത്തെ മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് എൻ്റെ സ്വന്തം അച്ഛനെ ആണ് ഓർമ്മ വന്നത് എന്ന് പറഞ്ഞ വിഡിയോ എടുത്ത് വിക്കി thug എന്ന മഹാൻ വലിയ രീതിയിൽ react ചെയ്തു എന്നെ സൈബർ bullying ന്ന് ഇട്ടു കൊടുക്കുന്നത് വളരെ മോശം ആണ്.

അതിൻ്റെ അടിയിലെ കമ്മറ്റുകൾ അതിലും മോശം ആണ്. ഒരു കുട്ടിയുടെ തെറ്റ് ആണോ നല്ല തന്തക്ക് ഉണ്ടായില്ല എന്നത്. ഞാൻ ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന കാര്യമാണ് ഞാൻ നല്ല തള്ളക്കു ആണ് ഉണ്ടായത് എന്ന്. ഒരാളുടെ ജീവിതം അറിയാതെ , അയാള് കടന്നു വന്ന വഴികൾ അറിയാതെ അയാളെ ഇങ്ങനെ സൈബർ bullying ഇട്ടു കൊടുക്കുന്നത് എന്ത് കഷ്ടമാണ്.

എൻ്റെ അമ്മ സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു അങ്കണവാടി ടീച്ചർ ആണ്. കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ആൾ ആണ്. വിക്കി thug ന്ന് മാന്യത ഉണ്ട് എങ്കിൽ എൻ്റെ അമ്മയെ ഉൾപ്പെടെ സൈബർ bullying ന്ന് ഇട്ടു കൊടുത്തതിന് മാപ്പ് പറയണം. മാന്യത ഉണ്ടെങ്കിൽ മാത്രം.
പിന്നെ അച്ഛൻ ഇല്ലാതെ എൻ്റെ അമ്മ ഒറ്റക്ക് വളർത്തിയ ഞാൻ രണ്ടു ഡിഗ്രിയും രണ്ടു പിജിയും എടുത്ത് ജോലി ചെയ്തു ജീവിക്കുന്നു.

കഷ്ടപ്പെട്ട് രാവിലെയും വൈകിട്ടും ജോലിക്ക് പോയി പകൽ പഠിക്കാൻ പോയി ആണ് B.Ed & M.Ed പാസ് ആയത് , അതും കേരളത്തിലെ ഏറ്റവും നല്ല goverment കോളേജിൽ. 95% ഡിഗ്രിക്ക് മാർക്ക് ഉള്ളവർക്ക് മാത്രമേ ആ കോളേജിൽ അഡ്മിഷൻ കിട്ടുകയുള്ളൂ. അതുപോലെ B.Sc ഫിസിക്സ് & M.Sc ഫിസിക്സ് പഠിച്ചു പാസ് ആകണമെങ്കിൽ ഇതുപോലെ യൂട്യൂബിൽ വന്നു ഡയലോഗ് അടിക്കുന്ന ബുദ്ധി ഒന്നും പോര. പഠിച്ചവരെ , അവരുടെ മെറിറ്റ് നേ എങ്കിലും respect ചെയ്യാൻ പഠിക്ക്