അച്ഛന്റെ പൈതൃക സ്വത്തില്‍ മകന് അവകാശമില്ല: സുപ്രിംകോടതി
പിതാവിന് ലഭിച്ച പൈതൃകസ്വത്തില്‍ മകന് 1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി. മുത്തച്ഛന്റെ മരണ ശേഷം പിതാവിന് ലഭിച്ച ഭൂമിയുടെ പകുതി ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയായ മകന് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ്ജ് മാസിഹ്, ജസ്റ്റിസ് സുനിത അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
പാരമ്പര്യമായി ലഭിച്ച കുടുംബസ്വത്തില്‍ മകനെന്ന നിലയില്‍ അവകാശമുണ്ടെന്നും ഭാഗിക്കണമെന്നും ആവശ്യപ്പെട്ടാണ് മകന് കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. 1956 ലെ ക്രോഡീകരിച്ച ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം മകന്റെ അവകാശിയായി പരാമര്‍ശിക്കാത്തിടത്തോളം മുത്തച്ഛന്റെ സ്വത്തില്‍ ഹര്ജിക്കാരന് ഒരു അവകാശവും ലഭിക്കില്ല.

