Spread the love

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

ഉച്ചകഴിഞ്ഞ് 3.08 നാണ് മകരസംക്രമ പൂജ. ഉച്ചയ്ക്ക് 2.45 ന് നട തുറക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ മകരസംക്രമ പൂജയും അഭിഷേകവും നടക്കും.

ഇന്ന് വൈകിട്ട് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. അയ്യപ്പന് തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.

അതേസമയം തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്.