ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ കുറ്റാരോപിതനായിരുന്ന മുരാരി ബാബു അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്നു
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ആരോപണ വിധേയനായി അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന് പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. നേരത്തെ പോലീസിലായിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസില്‍ ജോലി കിട്ടിയത്. കോണ്‍സ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്. പിന്നീട് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ക്ലര്‍ക്കായി സ്ഥിര നിയമനം നല്കി.വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് ‘സ്പെഷല്‍ ഓഫിസര്‍’ തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

