Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

അതേസമയം പുറത്തെത്തിയ ശേഷം രേണു സുധി നടത്തിയ ആദ്യ ഇന്റർനാഷണൽ യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ദുബായിലേക്ക് ആയിരുന്നു രേണുവിന്റെ യാത്ര. ഇവിടെ നിന്നുള്ള രേണുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ രേണു ബാറിൽ ഡാൻസ് കളിക്കാൻ പോയതാണെന്ന തരത്തിൽ കമന്റുകളും ട്രോളുകളും വന്നു. ഇപ്പോഴിതാ ഇവയിലൊക്കെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം.

‘ഞാനിവിടെ ദുബായിൽ വന്നത് റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണിത്. എനിക്കതിൽ. ഒരു കലാകാരി എന്ന നിലയിൽ അല്ലെങ്കിൽ ഒരു പ്രമോഷന് വിളിച്ചപ്പോൾ അത് ഭം​ഗിയായി ചെയ്തു. പിന്നെ ഡാൻസ് ചെയ്തത്. ഫാമിലികളൊക്കെ ഉണ്ടായിരുന്ന വേളയിലാണ് ഞാൻ ‍‍‍ഡാൻസ് ചെയ്തത്. എന്നാൽ പലരും അതിനെ ബാർ ഡാൻസ് എന്നൊക്കെയാണ് പരിഹസിച്ചത്.

ഞാൻ ദുബായിലോട്ട് വന്നപ്പോൾ കുറേ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതായി ഒരുപാട് പേര് പറഞ്ഞു. എന്നാൽ എനിക്ക് അതിലൊന്നും ഒരു വിഷവും ഇല്ല. കാരണം റീച്ചില്ലാത്ത കുറേ വ്ലോ​ഗേഴ്സ് ഇറങ്ങിയിട്ട് എനിക്കെതിരെ അങ്ങ് പറയും. രേണു സുധി ആണല്ലോ റീച്ചിന്റെ ആള്. എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.