Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ ഇന്റർനാഷണൽ ട്രിപ്പൊക്കെയായി തിരക്കിലാണ് രേണു. ബഹ്‌റിനില്‍ പോയി വന്നിട്ട് ചിലപ്പോള്‍ ഞാൻ ദുബായിലേക്ക് പോവും. അതുകഴിഞ്ഞാണ് യുകെയിലേക്ക് പോവുന്നത്. ഏപ്രില്‍ മാസത്തില്‍. ഈസ്റ്റര്‍- വിഷു പരിപാടിയുടെ ഭാഗമായി. അറഫാത്തിക്കയാണ് പ്രോഗ്രാമിന്റെ ഡയറക്ടര്‍. ബിനു അടിമാലി ചേട്ടന്റെയൊക്കെ കൂടെയാണ് താൻ പോവുന്നത് എന്നായിരുന്നു രേണു പറഞ്ഞത്.

എന്നെ സംബന്ധിച്ച് എനിക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത കാര്യമാണ്. വിസയൊക്കെ ശരിയായി. അധികം വൈകാതെ തന്നെ കൊളാബ് ഇടുന്നതായിരിക്കും.