Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

കഴിഞ്ഞ കുറച്ച ദിവസങ്ങളായി രേണുവിന്റെ മക്കളുടെ പേരിലുള്ള വീടും സ്ഥലവുമായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ തനിക്ക് നേരെ തുടരുന്ന ബോഡി ഷെയ്മിം​ഗ് കമന്റിനെക്കുറിച്ച് രേണു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ എത്ര സുന്ദരിയായാലും പല്ലിയെന്ന് പറഞ്ഞ് ഒരുത്തൻ കമന്റിടുന്നുണ്ട്.

ഞാൻ അവനിട്ട് വെച്ചിട്ടുണ്ട്. ഞാൻ പല്ലിയാടാ, അതിന് നിനക്കെന്താണ് എന്ന് രേണു പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും കുറ്റപ്പെ‌ടുത്തലുകളും ട്രോളുകളും രേണുവിന് നേരിടേണ്ടി വരുന്നുണ്ട്.