റമദാന് വ്രതാനുഷ്ഠാന പുണ്യത്തിലേക്ക് വിശ്വാസ ലോകം
കോഴിക്കോട്: റമദാന്റെ പുണ്യദിനങ്ങളിലേക്ക് നാട്. ഖുറാന് അവതരിച്ച മാസം വിശ്വാസികള്‍ക്ക് പരമപ്രധാനമാണ്.സംസ്ഥാനത്ത് റമദാന് വ്രതം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റമസാന്‍ ഇന്ന് ആരംഭിക്കുന്നത്. ഒമാനിലും ഇന്നാണ് റമസാന്‍ മാസം തുടങ്ങുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ വ്രതം ഇന്നലെ ആരംഭിച്ചു. സംസ്ഥാനത്തെ പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ റമസാന്‍ പ്രാര്‍ഥനകള്‍ക്കു തുടക്കമായി.
മുസ്ലിം സംവരണം നിര്‍ത്തി മഹാരാഷ്ട്ര
മുംബൈ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജോലികളിലും മുസ്ലിം സമുദായത്തിന് അഞ്ചുശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള 2014-ലെ ഓര്ഡിനന് സ് ഔദ്യോഗികമായി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമമായിമാറ്റാത്ത ഓര്‍ഡിനന്‍സ് കാ ലഹരണപ്പെട്ടതായി കാട്ടിയാണ് സാമൂഹികനീ തി വകുപ്പിന്റെ നടപടി.
മുസ്ലിം വിഭാഗക്കാര്‍ക്ക് പ്രത്യേക പിന്നാ ക്കവിഭാഗം ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന തുള്‍പ്പെടെയുള്ള എല്ലാ അനുബന്ധ ഭരണപ്ര ക്രിയകളും ഇതോടെ അവസാനിപ്പിക്കുന്നതാ യി സര്‍ക്കാര്‍ വ്യക്തമാക്കി.തിരുത്തല്‍ നടപടിയെന്നാണ് സര്‍ക്കാര്‍ നട പടിയെ വിശേഷിപ്പിച്ചത്. അതേസമയം, വി വേചനപരവും രാഷ്ട്രീയപ്രേരിതവുമായ തീരു മാനമാണിതെന്നും ന്യൂനപക്ഷക്ഷേമ പ്രതിബദ്ധതകളെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിപക്ഷവും ആരോപിച്ചു. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 11.5 ശത മാനത്തോളം മുസ്ലിം സമുദായമാണ്. ക്വാട്ട അനുവദിച്ചുള്ള ഓര്‍ഡിനന്‍സ് നിയമസഭ പാ സാക്കിയിട്ടില്ലെന്നും അതിനാല്‍ അത് അസാധുവായിപ്പോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സിലെ ചില ഭാഗങ്ങള്‍ ഹൈ ക്കോടതി സ്റ്റേ ചെയ്തിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

