Spread the love

കോട്ടയം : മാധ്യമപ്രവർത്തകർക്ക് പട്ടിണി, മാർക്കറ്റിംഗ് വല്ലഭന്മാർക്ക് പറക്കാൻ എയർ ടിക്കറ്റ്. കേരളത്തിലെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും മാധ്യമപ്രവർത്തകർ രണ്ടാം കിടക്കാരാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.

ജനാധിപത്യത്തിൻറെ നാലാം തൂണ് എന്ന് എഴുതി പ്രബോധിപ്പിക്കുന്ന മാധ്യമങ്ങളാണ് മാധ്യമപ്രവർത്തകരെ തീർത്തും അവഗണിക്കുന്നത്.

സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളെ വളച്ചൊടിക്കാതെയും ആത്മാംശം ചോരാതെയും ജനങ്ങളിൽ എത്തിക്കുന്ന ധർമ്മമാണ് ജനാധിപത്യ രാജ്യങ്ങളിൽ മാധ്യമങ്ങൾ നിർവഹിക്കുന്നത്. ഒരു പരിധിവരെ ജനാധിപത്യത്തിലെ പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ ഈ ഇടപെടലുകൾ സഹായിക്കുന്നുമുണ്ട്.

പക്ഷേ കേരളത്തിലെ രണ്ടു ദിനപത്രങ്ങളിൽ ഇന്ന് വേതനത്തിനായി മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ട അവസ്ഥയിലാണ്. വഴിത്തിരിവ് പത്രം എന്ന ഉദ്ഘോഷിക്കപ്പെട്ട മാധ്യമത്തിന്റെ കോഴിക്കോട് ഓഫീസിനു മുന്നിൽ കേരള പത്രപ്രവർത്തക യൂണിയൻ ഉപവാസ സമരം തന്നെ നടത്തി. സമരത്തിൻറെ പ്രത്യാഘാതം പിറ്റേന്ന് തന്നെ കണ്ടു. സമരം ചെയ്തവരെയെല്ലാം പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. മനുഷ്യാവകാശത്തിനും മാനവികതയ് ക്കുമായി എഴുതി മത്സരിക്കുന്ന പത്രങ്ങളിലാണ് ഇത് സംഭവിക്കുന്നതാണ് പ്രത്യേകത.

മാധ്യമത്തിൽ ആറുമാസത്തോളമായി മാധ്യമപ്രവർത്തകർക്ക് ശമ്പളമില്ല. മംഗളത്തിലും സമാനസ്ഥിതിയാണ്. മംഗളത്തിന് മുമ്പിൽ സമരം നടത്താൻ പത്രപ്രവർത്തക യൂണിയൻ തീരുമാനിച്ചുവെങ്കിലും മാനേജ്മെൻറ് അല്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടുകൂടി തൽക്കാലം പിന്നോട്ട് പോവുകയായിരുന്നു. എന്നാൽ മാധ്യമം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടർന്നാണ് വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെ 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്തവരുടെ എല്ലാം വിഷ്വൽ ശേഖരിച്ച് കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടിയാണ് തുടർന്ന് മാനേജ്മെൻറ് സ്വീകരിച്ചത്. മംഗളത്തിൽ സമാശ്വാസമായി ഒരു മാസത്തെ ശമ്പളം നൽകാമെന്നാണ് മാനേജ്മെൻറ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതൊരു താൽക്കാലിക സംവിധാനം എന്ന നിലയിൽ മാത്രമാണ് പത്രപ്രവർത്തകർ കാണുന്നത്.

മാധ്യമപ്രവർത്തകരെ രണ്ടാംതരം പൗരന്മാരായി കാണുമ്പോഴും മാനേജ്മെന്റ് മാർക്കറ്റിംഗ് രംഗത്തെ പ്രമുഖർക്ക് മാനേജ്മെൻറ് മുന്തിയ പരിഗണനയാണ് നൽകുന്നത് ആക്ഷേപമുണ്ട്. മാധ്യമപ്രവർത്തകർ പട്ടിണി സമരം നടത്തുമ്പോഴും സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് പാർട്ടിയും റിസോർട്ട് വാസവും വിദേശ പര്യടനവും ഒരുക്കി പരിപോഷിപ്പിക്കുകയാണ്. കോട്ടയത്തെ ഒരു പ്രമുഖ പത്രം വിദേശയാത്രയാണ് കഴിഞ്ഞമാസം അറേഞ്ച് ചെയ്തത്.

ജീവനക്കാരുടെ സമ്പാദ്യമായ നാലു കോടിയും വക മാറ്റി

 

 

അതേസമയം കോവിഡ് കാലത്ത് മാധ്യമത്തിലെ മാധ്യമപ്രവർത്തകരിൽ നിന്നും പിടിച്ച കോടിക്കണക്കിന് രൂപ പോലും മാനേജ്മെൻറ് ചെലവഴിച്ചു എന്ന ആരോപണമാണ് ഏറ്റവും പുതിയതായി ഉയർന്നിട്ടുള്ളത്. ജീവനക്കാർ കഞ്ഞിയിൽ മണ്ണുവാരി ഇടുന്ന ഈ പ്രവണതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

ജീവനക്കാരുടെ സമ്പാദ്യമായ സ്റ്റാഫ് വെൽഫെയർ ഫണ്ടിലെ 4 കോടി മാനേജ്മെന്റ് വകമാറ്റി എന്നാണ് പരാതി.

ഇത്തരമൊരു ഫണ്ട് രൂപീകരണ വേളയിൽ ജീവനക്കാരുടേതായ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കുന്നത് അല്ലേ നല്ലതെന്ന് ചോദ്യം ഉയർന്നിരുന്നു. പക്ഷേ അന്നത്തെ ചെയർമാൻ അന്നേ വിശ്വാസമില്ലേ എന്നു മറുചോദ്യമുയർത്തിയതോടെ മാധ്യമപ്രവർത്തകർ പണം കമ്പനി അക്കൗണ്ടിൽ തന്നെ കിടന്നോട്ടെ എന്ന നിലപാടെടുക്കുകയായിരുന്നു. പക്ഷേ ആ പണവും വക മാറ്റി

എച്ച് ആർ അനുനയ ഭീഷണി മറ്റു പത്രങ്ങളിലും

അന്യായ പിരിച്ചുവിടലും പിരിഞ്ഞു  പോകാൻ HR വിഭാഗത്തെ കൊണ്ട് അനുനയ ഭീഷണിപ്പെടുത്തലും ഫലപ്രമുഖദിന പത്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഒരു ദിനപത്രത്തിന്റെ ഓഫീസിൽ  ചില മാധ്യമപ്രവർത്തകരോട്സ്വയം പിരിഞ്ഞു പോകണമെന്ന സന്ദേശം എച്ച് ആർ നൽകി കഴിഞ്ഞു. രാജിവെച്ചു പോയാൽ മാന്യമായ പ്രതിഫലം നൽകാമെന്നാണ് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ ഈ നടപടിയിൽ പകച്ചിരിക്കുകയാണ് പലരും

പ​ക​പോ​ക്ക​ൽ സ്ഥ​ലം​മാ​റ്റം പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി: കെ.​യു.​ഡ​ബ്ലു.​ജെ

അതിനിടെ ശ​മ്പ​ളം ന​ൽ​കാ​തെ ന​ര​കി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​ക​പോ​ക്ക​ൽ സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലൂ​ടെ ദ്രോ​ഹി​ക്കു​ന്ന മാ​ധ്യ​മം മാ​നേ​ജ്മെ​ന്‍റ് പു​ണ്യ​മാ​സ​ത്തി​ൽ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത് മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ നൃ​ശം​സ​ത​യു​ടെ സ​ന്ദേ​ശ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ആരോപിച്ചു.

അ​ഞ്ച് മാ​സ​മാ​യ ശ​മ്പ​ള കു​ടി​ശ്ശി​ക​യ്ക്കാ​യി പ​ത്ര ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കാ​തെ സ​ഹ​ന പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി പീ​ഡി​പ്പി​ക്കു​ന്ന​ത്. ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ൽ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്ക് മേ​ൽ അ​ധി​ക ഭാ​ര​വും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​ത്. ശ​മ്പ​ള പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ദ്രോ​ഹ സ്ഥ​ല​മാ​റ്റം പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ചാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മം ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ന​ട​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ന് ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സാം​സ്കാ​രി​ക, മാ​ധ്യ​മ ലോ​ക​ത്ത് നി​ന്നും വ്യാ​പ​ക പി​ന്തു​ണ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​രം ക​ഴി​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​തി​ന് മു​ന്നി​ൽ നി​ന്ന​വ​രെ അ​ട​ക്കം വി​ദൂ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​ക്കൊ​ണ്ട് വി​ട്ടു​വീ​ഴ്ച​യു​ടെ പാ​ത സ്വീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​വ​ണ​മെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.