ഗുരുഗ്രാം: ഹരിയാനയിലെ സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ(25) പിതാവ് വെടിവച്ചു.
ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്–2ലെ വസതിയിലാണ് സംഭവം. മകൾക്കുനേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തു.
പരുക്കേറ്റ രാധികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാധികയുടെ ശരീരത്തിൽനിന്ന് മൂന്നു ബുള്ളറ്റുകൾ കണ്ടെടുത്തു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച റിവോൾവർ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് പിന്നിലെ കാരണം നിലവിൽ പൊലീസ് അന്വേഷിച്ച് വരികയാണ്. എന്നാൽ ഇൻസ്റ്റഗ്രാം റീൽസെടുക്കുന്ന മകളുടെ സ്വഭാവത്തിൽ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.

