Spread the love

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ പൊലിസ് പരിശോധന. ഇന്ന് പുലർച്ചെ കൊച്ചി ഓഫിസിൽ എത്തിയ ഒരു സംഘം പൊലിസ് ഉദ്യോ​ഗസ്ഥർ മാധ്യമപ്രവർത്തകരുടെ ഫോൺ ഉൾപ്പെടെ പിടിച്ചവച്ചതായും പരാതിയുണ്ട്. മാധ്യമ പ്രവർത്തകരും സാങ്കേതിക ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡസ്കിൽ ജോലി തടസ്സപ്പെടുത്തും വിധമാണ് പൊലിസ് കടന്നുകയറിയതെന്ന് ആരോപണമുണ്ട്.

തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്പരിശോധനക്കെത്തിയതപരിശോധനയ്ക്ക് ഡി.ജി.പി അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.

 

സംഭവത്തിൽ മാധ്യമ കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിപ്പോർട്ടർ ടിവിയുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ട അർജൻറീന വിവാദം ഉൾപ്പെടെ  ഉള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത് എന്ന്.പറയപ്പെടുന്നു