ദില്ലി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീടെയിലറായ നയാര എനർജി , പെട്രോൾ,ഡീസൽ നിരക്കുകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപ, ഡീസൽ ലിറ്ററിന് 3 രൂപ എന്നിങ്ങനെയാണ് വില വർധിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്.

