യുഎൻഎയുടെ സജീവ പ്രവർത്തകയും മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ ലെന ജോൺ(23) അന്തരിച്ചു. ഐ. ഇ. എൽ.ടി.എസ് പരീക്ഷ എഴുതാനായി ഇന്നലെ എറണാകുളത്തേക്ക് പോയ ലെനക്ക് കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും, സ്ഥിതിഗതി വഷളായതിനെ തുടർന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവിടെയെത്തും മുൻപ് മരണപ്പെട്ടിരുന്നുവെന്ന് രാജഗിരി യുഎൻഎ അംഗങ്ങൾ അറിയിച്ചു.
ഏകമകളാണ് ലെന. പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയാണ്. യുഎൻഎയുടെ സമര പോരാട്ടങ്ങളിൽ മുൻനിര പോരാളിയായിരുന്നു ലെന ജോൺ. ലെനയുടെ ആകസ്മിക വേർപാടിൽ യുഎൻഎ കുടുംബം അനുശോചിക്കുന്നു.

